ഇസ്ലാമിലെ യുദ്ധങ്ങള്‍
1. ഖൻദഖ് യുദ്ധത്തിൻറെ മറ്റൊരു പേര്?
Ans: അഹ്സാബ് യുദ്ധം
2. ഉഹ്ദ് യുദ്ധത്തിൽ അമ്പെയ്ത്തുകാരെ വിന്യസിച്ച മല ഏത് പേരിൽ അറിയപ്പെടുന്നു?
Ans: ജബലു റൂമാത്ത്. (അമ്പെയ്ത്തുകാരുടെ മല)
3. ബദറിൽ ആരുടെ രൂപത്തിലാണ് ഇബ് ലീസ് പ്രത്യക്ഷപ്പെട്ടത്?
Ans: കിനാന ഗോത്രത്തലവനായ സുറാഖത്ത് ബ്നു മാലിക്കിൻറെ വേഷത്തിൽ.
4. ബദറിൽ കൊല്ലപ്പെട്ട മുശ് രിക്കുകളെ കുഴിച്ച് മൂടിയ കിണറിൻറെ പേര്?
Ans: ഖലീബ് കിണർ
5. ബദർ, ഉഹ്ദ്, ഖൻദഖ് തുടങ്ങിയ യുദ്ധവേളകളിൽ മദീനയിൽ നിസ്കാരത്തിന് നേതൃത്വം കൊടുക്കാൻ നിയോഗിക്കപ്പെട്ട സ്വഹാബി?
Ans: അബ്ദുല്ലാഹി ബ്നു ഉമ്മു മക്തൂം(റ)
6. ബദറിൽ പങ്കെടുക്കാതിരുന്നിട്ടും ബദ് രീങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന സ്വഹാബി?
Ans: ഉഥ്മാനു ബ്നു അഫ്ഫാൻ (റ)
7. ഖൻദഖ് യുദ്ധത്തിൽ മുസ്ലിംകൾക്കെതിരെ നില കൊണ്ട 2 പ്രധാന ജൂത ഗോത്രങ്ങൾ ഏതൊക്കെ?
Ans: ബനൂ നളീര്‍, ബനൂ ഖുറൈള.
8. ബദർ യുദ്ധത്തിൽ അൻസ്വാറുകളുടെ പതാക വാഹകനായ സ്വഹാബി ആര്.?
Ans: സഅദ് ബ്നു മുആദ്(റ)
9. ബദർ യുദ്ധത്തിൽ ശഹീദായ സ്വഹാബികളുടെ എണ്ണം?
Ans: പതിനാല്. (6 മുഹാജിറുകളും 8 അൻസ്വാരികളും, .
10. തബൂക്ക് യുദ്ധത്തിന് പുറപ്പെട്ട സൈന്യത്തിന് നബി(സ) നൽകിയ പേര്.?
Ans: ജൈഷുൽ ഉസ്റാ (ദുഷ്കര സൈന്യം)
11. മക്കാ വിജയം നടന്ന വര്‍ഷം?
Ans: ഹിജ്റ 8
12. നബി (സ) നേരിട്ട് പങ്കെടുത്ത യുദ്ധങ്ങൾക്ക് പൊതുവെ പറയപ്പെടുന്ന പേര് ?
Ans: ഗസ് വത്ത്.
13. നബി (സ) നേരിട്ട് പങ്കെടുക്കാത്ത യുദ്ധങ്ങൾക്ക് പറയപ്പെടുന്ന പേര്.?
Ans: സരിയ്യത്ത്.
14. ഖൈബർ കോട്ടകൾ മുസ്ലിംകൾ കീഴടക്കുമ്പോൾ സൈനിക നേതൃത്വം ആർക്കായിരുന്നു.?
Ans: അലിയ്യ് ബ്നു അബീ ത്വാലിബ് (റ)
15. മക്ക കീഴടക്കാൻ മുസ്ലിം സൈന്യം പുറപ്പെടുന്ന വിവരം ഖുറൈശികൾക്ക് ചോർത്തിക്കൊടുക്കാൻ ശ്രമിച്ച സ്വഹാബി.?
ഹാത്വിബ് (റ)
16. ഖൈബർ യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോൾ ജൂത സ്ത്രീ നൽകിയ വിഷം കലർന്ന ഭക്ഷണം കഴിച്ച് മരണപ്പെട്ട സ്വഹാബി.?
Ans: ബിശ് ർ (റ)
17. ഖൈബർ യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോൾ വിഷം ചേർത്ത ഭക്ഷണം നൽകി സൽക്കരിച്ച ജൂത സ്ത്രീ.?
Ans: സൈനബ ബിൻത് ഹാരിഥ.
18. ഹുനൈൻ യുദ്ധ വേളയിൽ ചിതറിയോടിയ മുസ്ലിം സൈന്യത്തെ ആരുടെ ആഹ്വാനമാണ് വീണ്ടും യുദ്ധ രംഗത്തേക്ക് തിരിച്ചെത്തിച്ചത് ?
Ans: അബ്ബാസ് (റ)
19. ഖൈബർ യുദ്ധത്തടവുകാരിൽ പെട്ട ഒരു സ്ത്രീയെ നബി(സ) വിവാഹം കഴിക്കുകയുണ്ടായി. ആരെ.?
Ans: സ്വഫിയ്യ ബിൻത് ഹുയയ്യ് (റ).
20. മക്കാ വിജയ വേളയിൽ കഅബയുടെ താക്കോൽ ഏൽപ്പിക്കപ്പെട്ട വ്യക്തി ?
Ans: ഉഥ്മാനു ബ്നു ത്വൽഹ
21. ഉഹ്ദ് യുദ്ധ വേളയിൽ മുസ്ലിംകളുടെയിടയില്‍ നിന്നും തൻറെ മുന്നൂറോളം വരുന്ന അനുയായികളുമായി യുദ്ധത്തിൽ നിന്നും പിന്മാറിയ മുനാഫിഖുകളുടെ നേതാവ്.?
Ans: അബ്ദുല്ലാഹി ബ്നു ഉബയ്യു ബ്നു സുലൂൽ.
22. ജഅഫർ ബ്നു അബീത്വാലിബ് (റ) വഫാത്തായ യുദ്ധം ഏത്.?
Ans: മുഅത്തത്ത് യുദ്ധം.
23. മുഅത്തത്ത് യുദ്ധത്തിൽ ശഹീദായ മൂന്ന് പട നായകന്മാർ ആരൊക്കെയാണ്.?
Ans: സൈദു ബ്നു ഹാരിസ (റ), അബ്ദുല്ലാഹി ബ്നു റ വാഹ (റ),
ജഅഫർ ബ്നു അബീത്വാലിബ് (റ).
24. ഉഹദ് യുദ്ധത്തിൽ മുസ് ലിംകളുടെ പതാക വഹിച്ചിരുന്നത് ആരായിരുന്നു.?
Ans: മുസ്അബ് ബ്നു ഉമൈർ (റ).
25. നബി(സ) പങ്കെടുത്ത അവസാനത്തെ യുദ്ധം ?
Ans: തബൂക്ക് യുദ്ധം
Comments
Post a Comment