ക്വിസ് വിന്നേഴ്സ്
🟦🟦🟦🟦🟦🟦🟦🟦🟦
ക്വിസ് വിന്നേഴ്സ് ഇസ്ലാമിക് & ജനറൽ ക്വിസ്
🟦🟦🟦🟦🟦🟦🟦🟦🟦
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 1️⃣❓ *എൻ്റെ വീട്ടിലേക്ക് ഹറാമായതോ സംശയാസ്പദമായതോ ആയ ഒരു ദിർഹം പോലും പ്രവേശിപ്പിച്ചതായി എനിക്കോർമ്മയില്ല എന്ന് വഫാത്തിൻ്റെ നേരത്ത് പറഞ്ഞ മഹാൻ ആര്.?*
🌹 *ബുഖാരി ഇമാമിൻ്റെ പിതാവ്*
( *إسماعيل بن إبراهيم* )
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 2️⃣❓ *ആര് സത്യവിശ്വാസി ആവാത്തതിലാണ് അബൂ ഹുദൈഫ (റ) സങ്കടപ്പെട്ടത്.?*
🌹 *തൻ്റെ പിതാവായ ഉത്ത്ബത്ത്.*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 3️⃣❓ *സിംഹത്തിൽ നിന്ന് ഓടി അകലുന്നത് പോലെ നിങ്ങൾ ഓടി അകലണം എന്ന് പറഞ്ഞത് ഏത് രോഗിയിൽ നിന്നാണ്.?*
🌹 *കുഷ്ഠ രോഗിയിൽ നിന്ന്.*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 4️⃣❓ *ഈ പ്രായത്തിൽ എന്നെ പരിരക്ഷിക്കുന്നതിന് പകരം അല്ലാഹുവിൻ്റെ തൃപ്തി നിനക്ക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചിരുന്നത് ആരുടെ മാതാവാണ്.?*
🌹 *അബൂ ഹുറൈറ (റ) വിൻ്റെ മാതാവ്.*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 5️⃣❓ *ആരുടെ നെറ്റി പൊട്ടി രക്തം ഒലിച്ചപ്പോയാണ് നബി (സ) വായ കൊണ്ട് രക്തം വലിച്ചെടുത്ത് തുപ്പിയത്.?*
🌹 *ഉസാമത്ത് ബ്നു സൈദ് (റ)*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 6⃣❓ *"മനുഷ്യൻ ഫർള് നിസ്കരിച്ചാൽ അല്ലാഹുവിനോടുള്ള നന്ദിയും അതിനു ശേഷം മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്താൽ അവരോടുള്ള നന്ദിയും തീർത്ത വനാകും" എന്ന് പറഞ്ഞത് ആരാണ്.?*
🌹 *സുഫ്യാൻ ബ്നു ഉയെയ്ന (റ).*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 7⃣❓ *മനുഷ്യൻ്റെ ഭൗതിക സൗഭാഗ്യങ്ങൾ എന്ന് നബി (സ) പറഞ്ഞ മൂന്നു കാര്യങ്ങൾ എന്തൊക്കെയാണ്.?*
🌹 *നല്ല വീട്, നല്ല ഇണ, നല്ല വാഹനം.*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 8️⃣❓ *സ്വർഗത്തിലേക്ക് എനിക്ക് തുറന്നു വെച്ചിരുന്ന രണ്ട് കവാടങ്ങളിൽ ഒന്ന് അടക്കപ്പെട്ടുവല്ലോ എന്ന് ആലോചിച്ച് കരഞ്ഞത് ആരാണ്.?*
🌹 *ഇയാസ് ബ്നു മുആവിയ (റ)*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 9⃣❓ *വിരൂപനായ താങ്കൾക്ക് സുന്ദരിയായ എന്നെ ലഭിച്ചതിൽ താങ്കൾ അല്ലാഹുവിന് നന്ദി ചെയ്തു. എനിക്ക് നിങ്ങളെ ലഭിച്ചതിൽ ഞാൻ ക്ഷമിച്ചു. ഇത് ആര് ആരോട് പറഞ്ഞതാണ്.?*
🌹 *ഇംറാൻ ബ്നു ഹിബ്ബാൻ (റ) വിനോട് അദ്ദേഹത്തിൻ്റെ ഭാര്യ.*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 🔟❓ *ആരുടെ മകനാണ് നൂറ് ഒട്ടകങ്ങളെ ഫീ സബീലിൽ നൽകിയതായി മുഖാതിൽ ബിൻ സുലൈമാൻ കണ്ടത്.?*
🌹 *ഉമറുബ്നു അബ്ദുൽ അസീസ് (റ)*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 1️⃣1️⃣❓ *സ്വർഗത്തിൽ പ്രവേശിക്കാനും നരകത്തിൽ നിന്ന് രക്ഷപ്പെടാനുമുള്ള മാർഗ്ഗം അന്യേഷിച്ച മുആദ് (റ) വിനോട് നബി (സ) എന്താണ് പറഞ്ഞത്.?*
🌹 *നാവിനെ പിടിച്ചു വെക്കുക*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 1️⃣2️⃣❓ *ഒരു വ്യക്തിയുടെ യഥാർത്ഥ ജ്ഞാനത്തിൽ പെട്ടതാണെന്ന് നബി (സ) പറഞ്ഞത് എന്തിനെക്കുറിച്ചാണ്.?*
🌹 *ജീവിതത്തിൽ മിതത്വം പാലിക്കൽ*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 1️⃣3️⃣ ❓ *ബുദ്ധിമാൻ്റെ നാവ് അവൻ്റെ ഹൃദയത്തിൻ്റെ പിന്നിലാണ് എന്ന് പറഞ്ഞത് ആരാണ്.?*
🌹 *ഹസൻ ബസ്വരി (റ)*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 1️⃣4️⃣ ❓ *ഉത്തമ കാര്യങ്ങൾ എത്ര എണ്ണമാണ്.?*
🌹 *360 എണ്ണം*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 1️⃣5️⃣❓ *നബി (സ) സംസാരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ വാക്കുകൾ വേണമെങ്കിൽ എണ്ണിയെടുക്കാമായിരുന്നു എന്ന് പറഞ്ഞത് ആരാണ്.?*
🌹 *ആയിശ ബീവി (റ)*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 1️⃣6️⃣❓ *"എന്നെ ചെറുപ്പത്തിൽ പരിപാലിച്ചതിന് അങ്ങേക്ക് അല്ലാഹു കരുണ ചെയ്യട്ടെ" എന്ന് എന്നും വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും തിരിച്ച് ചെല്ലുമ്പോഴും പ്രാർഥിച്ചിരുന്നത് ആരാണ്.?*
🌹 *അബൂഹുറൈറ (റ)*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 1️⃣7️⃣❓ *ഈ തോട്ടത്തിൽ ജോലി ചെയ്യാനുള്ള അനുമതിയല്ലെ നിങ്ങൾ എനിക്ക് നൽകിയിട്ടുള്ളൂ. ഇതിലെ ഒരു പഴം പോലും ഞാൻ ഇതുവരെ ഭക്ഷിച്ചു നോക്കിയിട്ടില്ല... ഇത് ആര് പറഞ്ഞതാണ്.?*
🌹 *മുബാറക്ക് (റ)*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 1️⃣8️⃣❓ *രണ്ട് കുട്ടികളെ മടിയിലിരുത്തി ക്കൊണ്ട് നബി (സ) പ്രാർഥിച്ചു "അല്ലാഹുവേ ഇവരോട് നീ കരുണ കാണിക്കേണമേ.. തീർച്ചയായും ഇവർ രണ്ടു പേരോടും ഞാൻ കരുണ കാണിക്കുന്നു." ആരൊക്കെയാണ് ആ രണ്ട് കുട്ടികൾ.?*
🌹 *ഹസൻ (റ), ഉസാമത്ത് ബ്നു സൈദ് (റ).*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 1️⃣9⃣❓ *വിശ്വാസി ആയ ശേഷം ഭാര്യയോട് "രണ്ട് വീടിൻ്റേയും നന്മ എനിക്ക് ലഭിച്ചിരിക്കുന്നു'' എന്ന് പറഞ്ഞത് ആരാണ്.?*
🌹 *അബൂബക്കർ (റ)*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 2️⃣0️⃣❓ *എൻ്റെ മുഴുവൻ ആയുസ്സിനും പകരം അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഒരു വർഷം ലഭിച്ചാൽ മതിയായിരുന്നു എന്ന് സുഫ്യാനു സൗരിയെപ്പോലുള്ളവർ പറഞ്ഞത് ആരെക്കുറിച്ചാണ്.?*
🌹 *അബ്ദുല്ലാഹി ബ്നു മുബാറക്ക് (റ)*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 2️⃣1⃣❓ *മുസ്ലിമാവുന്നതിന് മുമ്പ് അബൂബക്കർ (റ) വിവാഹം ചെയ്തിരുന്നത് ആരെയൊക്കെയാണ്.?*
🌹 *ഖുതൈല, ഉമ്മു റൂമാൻ*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 2️⃣2⃣❓ *ഉമറു ബ്നു അബ്ദുൽ അസീസ് (റ) മരണപ്പെടുമ്പോൾ ആകെ ഉണ്ടായിരുന്ന സ്വത്ത് എത്രയായിരുന്നു.?*
🌹 *18 ദീനാർ*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 2️⃣3️⃣❓ *പ്രവാചക (സ) യുടെ ഹിജ്റക്ക് മുമ്പ് മുസ്ലിമാവുകയും ഉമർ (റ) വിൻ്റെ കൂടെ മദീനയിലേക്ക് ഹിജ്റ പോവുകയും ചെയ്ത സ്വഹാബി ആര്.?*
🌹 *അയ്യാശ് ബ്നു അബീ റബീഅ (റ)*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 2️⃣4️⃣❓ *നീ ജനങ്ങളെ പ്രവർത്തനം വഴി ഉപദേശിക്കുക കേവലം വാക്കുകൾ കൊണ്ടല്ല... എന്ന് പഠിപ്പിച്ചത് ആരാണ്.?*
🌹 *ഹസൻ (റ).*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 2️⃣5️⃣❓ *ബദറിൽ ബന്ധിയായി പിടിക്കപ്പെടുകയും മോചന ദ്രവ്യം നൽകി മോചിതനാവുകയും തിരിച്ച് മക്കയിലെത്തി മുസ്ലിമാവുകയും ചെയ്തത് ആര്.?*
🌹 *വലീദ് ബ്നുൽ വലീദ് (റ)*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 2️⃣6️⃣❓ *ശാമിൻ്റെ തെരുവിലിരുന്ന് ഭിക്ഷാടനം നടത്തിയിരുന്ന ഖലീഫ പുത്രൻ ആരായിരുന്നു.?*
🌹 *ഹിശാം ബിൻ അബ്ദുൽ മലിക്ക്*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 2️⃣7️⃣❓ *സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസത്തോടെ സംസ്ഥാനത്ത് ആരംഭിച്ച മജ്ലിസുന്നൂറിൻ്റെ അമീർ ആരാണ്.?*
🌹 *സയ്യിദ് മുഹമ്മദ് കോയ തങ്ങൾ*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 2️⃣8️⃣❓ *"എനിക്കും എൻ്റെ മാതാവിനും വേണ്ടി പൊറുക്കലിനെ തേടുന്നവർക്ക് നീ പൊറുത്തു കൊടുക്കണേ" എന്ന് പ്രാർഥിച്ച സ്വഹാബി ആര്.? ആ പ്രാർഥനയിൽ ഉൾപ്പെടാൻ വേണ്ടി ഞങ്ങൾ അദ്ദേഹത്തിനും മാതാവിനും വേണ്ടി പൊറുക്കലിനെ തേടിയിരുന്നു എന്ന് പറഞ്ഞ മഹാൻ ആര്.?*
🌹 *അബൂഹുറൈറ (റ)*
*ഇബ്നു സീരീൻ (റ)*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 2️⃣9⃣❓ *അദ്ദേഹത്തിന് വേണ്ടി പൊറുക്കലിനെത്തേടൽ എല്ലാ മുസ്ലിമിനും അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു എന്ന് ഇബ്നു അബ്ബാസ് പറഞ്ഞതായി പറയപ്പെടുന്നത് ആരെക്കുറിച്ചാണ്.?*
🌹 *അലിയ്യു ബ്നു അബീത്വാലിബ് (ക:വ)*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 3️⃣0️⃣❓ *ഒരു അശരീരി കേട്ട കാരണത്താലാണ് ഞാൻ മുസ്ലിമായതെന്ന് ഉമർ (റ) വിനോട് പറഞ്ഞത് ആരാണ്.?*
🌹 *ഖുറൈമു ബ്നു ഫാതിക്ക് (റ)*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 3️⃣1️⃣❓ *ഒരു സ്വഹാബി മദീനയിൽ വെച്ച് മരണപ്പെട്ടപ്പോൾ അദ്ദേഹത്തിൻ്റെ ജനാസ മദീനക്ക് പുറത്തായിരുന്ന നബി (സ)ക്ക് കാണിക്കപ്പെടുകയും നബി (സ) അദ്ദേഹത്തിൻ്റെ മേൽ മയ്യിത്ത് നിസ്ക്കരിക്കുകയും ചെയ്തു. ആരായിരുന്നു ആ സ്വഹാബി.?*
🌹 *മുആവിയത്തു ബ്നു മുആവിയ (റ)*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 3️⃣2️⃣❓ *വിവാഹ മോചിതയായ ഒരു വനിതയോട് അബ്ദുല്ലാഹിബ്നു ഉമ്മു മഖ്ത്തൂം (റ)വിൻ്റെ വീട്ടിൽ ഇദ്ധ ഇരിക്കാൻ നബി (സ) നിർദ്ദേശിച്ചു. ആരാണ് ആ വനിത.?*
🌹 *ഫാത്തിമ ബിൻത് ഖൈസ് (റ)*
🟣🟣🟣🟣🟣🟣🟣🟣🟣
✍️ 3️⃣3️⃣❓ *വംശനാശ ഭീഷണി നേരിട്ടിരുന്ന ഒരു ജീവിയെ സംരക്ഷിക്കാൻ 24 മണിക്കൂറും സായുധ ധാരികളായ കാവൽക്കാരുടെ സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. അവസാനം അതിനെ ദയാവധത്തിന് വിധേയമാക്കി. ഏതാണ് ആ ജീവി.? അതിൻ്റെ പേരെന്ത്.?*
🌹 *സുഡാൻ എന്ന് പേരുള്ള വെളള കണ്ടാമൃഗം.*
🟩🟩🟩🟩🟩🟩🟩🟩🟩
Comments
Post a Comment