കുസൃതി ചോദ്യങ്ങൾ
കുസൃതി ചോദ്യങ്ങൾ
1. ജനനം ജലത്തിൽ, സഞ്ചാരം വായുവിൽ.
Ans : കൊതുക്
2. ജനിക്കുമ്പോൾ ജനിക്കാത്ത സൗന്ദര്യത്തിന്റെ മറ ഏത്.?
Ans : ചുണ്ട്
3. രണ്ടു കിണറിന് ഒരു പാലം. ഏതാണ്.?
Ans : മൂക്ക്
4. വരുമ്പോൾ കറുത്തിട്ട്, പോവുമ്പോൾ വെളുത്തിട്ട് എന്താണ്.?
Ans : തലമുടി
5. വരുമ്പോൾ ചുവന്നിട്ട്, പോവുമ്പോൾ കറുത്തിട്ട് എന്താണ്.?
Ans : മൺചട്ടി
6. വലവീശും ഞാൻ മുക്കുവനല്ല, നൂല് നൂൽക്കും ഞാൻ വിൽക്കാറില്ല. ഞാനാര്.?
Ans : ചിലന്തി
7. കണ്ണിന്റെ സഹോദരൻ ആര്.?
Ans : ഐബ്രോ (Eyebrow)
8. ___മടിച്ച ഒരാൾ
___ത്തിൽ വീണപ്പോൾ
___മുണ്ട് നനഞ്ഞു
(വിട്ടഭാഗം ഒരേ വാക്കുകൊണ്ട് പൂരിപ്പിക്കുക)
Ans: വെള്ളമടിച്ച ഒരാൾ
വെള്ളത്തിൽ വീണപ്പോൾ
വെള്ളമുണ്ട് നനഞ്ഞു
9. കണ്ണൂരിലും ഞാനുണ്ട്,
ബഹിരാകാശത്തും ഞാനുണ്ട്, കപ്പലിലും ഞാനുണ്ട്,
കലണ്ടറിലും ഞാനുണ്ട്.
ആരാണ് ഞാൻ .?
Ans : ക
10. ഭാരമുള്ള പാനീയം ഏതാണ്.?
Ans : സംഭാരം
11. തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണ്.?
Ans : നെല്ല്
12. ദേഹം മുഴുവൻ മുള്ള് തലയിൽ മാത്രം കീരിടാം ആരാണ് ഞാൻ.?
Ans : കൈതച്ചക്ക
13. മനുഷ്യൻ ആദ്യമായി ചവിട്ടിയ പാത്രം ഏത്.?
Ans : ഗർഭ പാത്രം
14. സുഖത്തിലും ദുഖത്തിലും ഉള്ളത് എന്ത്.?
Ans : ഖ
15. കണക്കിലുള്ള രണ്ടു ശരീര ഭാഗങ്ങൾ ഏതൊക്കെയാണ്.?
Ans : അര, കാൽ
16. ഉറക്കത്തിൽ ഒരു പ്രാവശ്യം വരും ഉണർച്ചയിലും ഒരു പ്രാവശ്യം വരും. എന്ത്.?
Ans : ഉ
17. കുട്ടിക്കാലത്ത് നീന്തിക്കളിക്കും മുതിർന്നാൽ ചാടിക്കളിക്കും ആരാണ് ഞാൻ.?
Ans : തവള
18. കണ്ണുള്ളവർക്കും കണ്ണില്ലാത്തവർക്കും ഒരേപോലെ കാണാവുന്നത് എന്ത്.?
Ans : സ്വപ്നം
19. ശബ്ദം ഉണ്ടാക്കിയാൽ പൊട്ടുന്ന ലെന്സ് ഏത്.?
Ans : സൈലെൻസ്
20. ജനനം മുതൽ മരണം വരെ കുളിച്ചുകൊണ്ടിരുന്ന ജീവി ഏത്.?
Ans : മീൻ
21. ഏതു ഭാഷയും എഴുതാൻ പറ്റുന്ന കണ്ടുപിടുത്തം ഏത്.?
Ans : പേന
22. വേഗത്തിൽ ഒന്നാമൻ, പേരിൽ രണ്ടാമൻ, സ്ഥാനത്തിൽ മൂന്നാമൻ ആരാണെന്ന് പറയാമോ.?
Ans : ക്ലോക്കിലെ സെക്കൻഡ്‌സ് സൂചി
23. പെൺകുട്ടികൾ ചിരിക്കുമ്പോൾ വാപൊത്തുന്നതെന്തുകൊണ്ട്.?
Ans : കൈകൾകൊണ്ട്
24. ഹിന്ദിക്കാർ പോക്കറ്റിലും മലയാളികൾ അടുപ്പിലും വെക്കുന്ന സാധനം എന്ത്.?
Ans : കലം (ഹിന്ദിയിൽ പേനക്ക് ആണ് കലം എന്ന് പറയുന്നത്)
25. ആവശ്യം ഉള്ളപ്പോൾ വലിച്ചെറിയും, ആവശ്യം കഴിഞ്ഞാൽ സൂക്ഷിച്ചു വെക്കും. എന്താണത്.?
Ans : മീൻ വല
26. വെട്ടുംതോറും നീളം കൂടുന്നത് എന്ത്.?
Ans : വഴി
27. താമസിക്കാൻ പറ്റാത്ത വീട്.?
Ans : ചീവീട്
28. ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും അപകടകാരിയായ ഗ്രഹം ഏത്.?
Ans : അത്യാഗ്രഹം
29. തവളയുടെ വ എവിടെ ആണ്.?
Ans : നടുക്ക്
30. Englishലെ അവസാനത്തെ അക്ഷരം ഏത്.?
Ans : H
Comments
Post a Comment